02 August 2009

ശിഹാബ് തങ്ങള്‍.... കാതില്‍ ചൊല്ലിയ സ്നേഹ മന്ത്രം

ശിഹാബ് തങ്ങള്‍....
അസുഖമായി വിഷമത്തില്‍ കിടക്കുന്ന എന്റെ സഹധര്‍മ്മണി നാട്ടില്‍ നിന്ന് വിളിക്കുന്നത് കണ്ടപ്പോള്‍ പതിവില്‍ കൂടുതല്‍ ആകാംക്ഷ... മൂന്നാലു വട്ടം അങ്ങോട്ടൊമിങ്ങോട്ടും വിളിച്ചതാണു. ഏറ്റവുമൊടുവിലെ കോള്‍ കഴിഞ്ഞിട്ട് അല്‍പമേ ആയുള്ളു.ശിഹാബ് തങ്ങളുടെ മരണം അവള്‍ അറിയ്ക്കുമ്പോള്‍ ഒരു ഞെട്ടലോടെയാണത് ശ്രവിച്ചത്...എന്നാണു ആ പേര്‍ ആദ്യം കേട്ടതെന്നോര്‍മ്മയില്ല.താനൂര്‍ ഹോസ്റ്റലില്‍ ചേര്‍ന്ന് പഠിക്കുന്ന കാലത്ത് കടലില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളി യുവാവിന്റെ മൃതശരീരം തേടി അലഞ്ഞ നാട്ടുകാരില്‍ ചിലര്‍ തങ്ങളുടെ അടുത്തേയ്ക്കോടി...മൂന്നു ദിവസം കഴിഞ്ഞാല്‍ അവിടെ തന്നെ നോക്കിയാല്‍ മതിയെന്ന് പറഞ്ഞുവത്രെ.താനൂരിന്റെ സമീപത്ത് രണ്ട് അഴിമുഖങ്ങളുണ്ട്.സാധാരണ ഗതിയില്‍ ഒഴുക്കില്‍ പെട്ട് അടിഞ്ഞു കൂടുന്നത് പൊന്നാനി, താനൂര്‍, ചാലിയം ഭാഗങ്ങളിലാണു....പറഞ്ഞത് പോലെ സംഭവിച്ചപ്പോള്‍ ശിഹാബ് തങ്ങള്‍ മനസ്സില്‍ അഭൗതികമായ കാര്യങ്ങള്‍ അറിയുന്ന മഹാഞ്ജാനിയായി മാറുകയായിരുന്നു....പിന്നെ ഓരോ പ്രഭാതവും ശിഹാബ് തങ്ങളില്ലാത്ത പത്രങ്ങള്‍ കാണാറില്ലെന്ന രീതിയിലെത്തി.പലപൊതുയോഗങ്ങളിലും ആ രണ്ട് മിനിറ്റ് ഉത്ബോധനം കേള്‍ക്കാന്‍ ഓടിയെത്തിയ കാലം.ഒരിക്കല്‍ നാട്ടില്‍ പള്ളിയുടെ ഖാളി പദവി ഏറ്റെടുക്കാന്‍ (പള്ളിയുടെ പരിധിയില്‍ പെട്ടവരുടെ സകല പ്രശ്നാങ്ങള്‍ക്കും വിധി പറയാന്‍ അധികാരമുള്ള സ്ഥാനമാണിത്)എന്റെ നാട്ടില്‍ വന്നപ്പോഴാണടുത്തു വെച്ച് കണ്ടത്.അന്ന് എനിക്കനുഭവപ്പെട്ട ആ വികാരം അതാലോചിക്കുമ്പോള്‍ ഇന്നുമുണ്ടാകുന്നു.ആയിരക്കണക്കിനു ജനങ്ങള്‍ (ശിഹാബ് തങ്ങള്‍ വരുന്നെന്നറിഞ്ഞാല്‍ നാട്ടുകാര്‍ മാത്രമല്ല അയല്‍ക്കാര്‍ കൂടി അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒത്തുകൂടാറുള്ളത് ആരും മൈക്ക് കെട്ടി അനൗണ്‍സ് ചെയ്തിട്ടറിഞ്ഞു വന്നിട്ടായിരുന്നില്ല.നട്ടിലെ മരപ്പാലത്തിന്റെ (തെങ്ങ് തടിയുടെ വണ്ണത്തില്‍ രണ്ട് മരങ്ങള്‍ കൂട്ടിക്കെട്ടിയാണാ പാലം) അടുത്തെത്തിയപ്പോഴാണ കാഴച്ച ഞാന്‍ കണ്ടത്.ശിഹാബ് തങ്ങള്‍ മുന്‍പിലും എന്റെ പിതാവടക്കമുള്ള പള്ളിക്കമ്മടിക്കാരും സമസ്ത കേരള സുന്നത്ത് ജമാഅത്ത് നേതാക്കളും നാട്ടുകാരുമെല്ലാം...പുറകിലുമായി എന്റെ നേര്‍ക്ക് നടന്നു വരികയാണു. ഞാന്‍ മാത്രമെയുള്ളു....എതിര്‍ഭാഗത്ത്....തിരിഞ്ഞ് ഓടാനും ഒളിക്കാനും പറ്റിയ സമയവുമില്ല....സ്ഥാലവുമില്ല... എല്ലാഅവരും എന്നെ മാത്രം നോക്കുന്നു...!!എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നുപോയി.അപ്പോള്‍ ഞാന്‍ എന്റെ പിതാവിനെ നോക്കി. സ്വീകരണ സമയത്ത് എത്താത്തില്‍ ദേഷ്യമായിരിക്കുമൊ ആ മുഖത്ത് ?അപ്പോള്‍ പള്ളിയില്‍ ബാങ്ക് വിളിക്കുകയും മറ്റൊമൊക്കെ ചെയ്ത് സജീവമായിരുന്ന മാമാലിക്ക എന്തോക്കെയോ ആംഗ്യം കാണിച്ചു തന്നു.... എനിക്കൊന്നും മനസ്സിലായില്ല.അവര്‍ അടുത്തെത്തിക്കഴിഞ്ഞു. ഞാന്‍ പെട്ടെന്നു പാലം കടന്നു ഓടിച്ചെന്നു കിതച്ചു കൊണ്ട് തങ്ങളുടെ മുന്‍പില്‍ ചെന്നു നിന്നു. ''അസ്സലാമു അലൈക്കും''ഉടനെ തന്റെ ജനകോടികള്‍ പിടിച്ചുമ്മവെച്ച് പൊട്ടിക്കരയുന്ന ആ വിശുദ്ധ കരം എന്റെ നേര്‍ക്ക് നീട്ടി ''അലൈക്കുംസലാം''..ഒരു സാമ്രാജം എനിക്ക് പതിച്ച് കിട്ടിയ ആഹ്ളാമായിരുന്നു അപ്പോള്‍....എന്താ പേര്‍ഖാസിം.... മുഹമ്മദ് ഖാസിം....നന്നായി പഠിക്കണം....ആ ഒഴുക്കില്‍ ചേര്‍ന്ന് പിന്നീട് തിരിഞ്ഞു നടക്കുബോള്‍ പള്ളി വരെ തങ്ങള്‍ക്കൊപ്പം നടക്കുമ്പോള്‍.... ഞാന്‍ അനുഭവിച്ച വികാരം വിവരണാതീതമാണു...പിന്നെ രണ്ടു മൂന്നു പ്രാവശ്യം....അതില്‍ ജീവിതത്തിന്റെ ഭാഗമായ ഒരു കൂടിച്ചേരല്‍...എന്റെ വിവാഹത്തിനു കാര്‍മ്മികത്വം വഹിക്കാന്‍ അദ്ദേഹം വന്നത് മഹാ ഭാഗ്യമായിട്ടാണു ഞങ്ങള്‍ കരുതുന്നത്...നിക്കാഹ് സമയത്ത് എന്റെ മുഖത്ത് വാത്സല്യം പൂര്‍വ്വം ഏറെ നേരം നോക്കിയിരിക്കുന്ന തങ്ങള്‍....ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കേണ്ട ആ മുഹൂര്‍ത്തത്തില്‍ ഞാന്‍ പേടിച്ച് പൂച്ചയെ പോലെയാണു നിക്കാഹിന്നിരുന്നത്.എനിക്കറിയാം തങ്ങള്‍ ഉച്ചത്തില്‍ ശബ്ദിക്കാത്തൊരാളാണെന്നു...നിക്കാഹിനു ചൊല്ലിത്തരേണ്ട വാക്കുകള്‍ കേട്ട് അത്പോലെ മൊഴിയേണ്ടുന്നതിനു ....അതു കേള്‍ക്കാതെ എങ്ങാനും തെറ്റു വന്നാള്‍??!!എന്റെ ഭയപ്പാട് അന്നത്തെ വീഡിയോയിലും ഫോട്ടോയിലും വ്യ്ക്തമായിട്ടുണ്ട്.കഴിഞ്ഞ 28 നു എന്റെ വിഹാവാര്‍ഷിക ദിനമായിരുന്നു.നാട്ടിലെത്തിയാല്‍ കുട്ടികളുമൊത്ത് പാണക്കാടേയ്ക്ക് പോകാന്‍ കരുതിയിരുന്നതായിരുന്നു.... എന്റെ ഭാര്യ വിഷമത്തോടെ പറഞ്ഞു....എനിക്ക് നഷ്ടമെട്ടത് ആരാണെന്ന് ഇനിയും നിര്‍വചിക്കാനാവാത്ത വ്യക്തിത്വത്തിന്നുടമയാണു എന്റെ തങ്ങളുപ്പാപ്പ.

2 comments:

  1. ഇപ്പൊ എല്ലാരും അനാഥരായി...

    ReplyDelete
  2. ഒരിക്കലേ ഞാന്‍ കണ്ടിട്ടുള്ളൂ. തീര്‍ത്തും സധാരണമായൊരു ദിവസ്സം മന്ദലംകുന്ന്‌ ജുമാമസ്‌ജിദില്‍ അസര്‍ നമസ്‌ക്കാരത്തിന്റെ രണ്ടാം സലാം വീട്ടുന്ന നേരം ഇടത്‌ വശത്ത്‌ അല്‍പ്പം ദൂരെയായി ഒരു പ്രസന്ന മുഖം. പള്ളിയിലാരുമില്ല. യാത്രാമധ്യേ കേറിയതായിരുന്നു. ആരും അറിഞ്ഞുപോലുമില്ല. പുറത്തിറങിയപ്പോ നാട്ടുകാരോ മെയ്‌ല്യേകുട്ടികളൊ ഒക്കെയായി നാലഞ്ജ്‌ പേരു അടുത്തു വന്നു.
    അതിനിടയിലെപ്പോഴോ മുഖാമുഖം ഒന്നു പുഞ്ചിരിച്ചു. ഒരു ജീവിതകാലത്തേക്കുള്ള വെളിച്ചമുണ്ടായിരുന്നു അതിന്. മരണം, പെട്ടന്നുള്ള മരണം, നിശബ്ദമാക്കികളഞു.

    qw_e_rty

    ReplyDelete

ചങ്ങായിമ്മാര്‍

ഉള്ളുകള്ളി അറിയാന്‍