28 June 2009

നിരക്ഷരന്‍

കട്ടിലിലിനിന്ന് കുഴിയിലേയ്ക്ക് കാലുകള്‍ നീട്ടുമ്പോള്‍ കൈവെള്ളയിലേയ്ക്ക് നോക്കരുത്.
വരകളില്‍ തെളിയാത്ത വാക്കുകള്‍ തെരയരുത്.
രേഖകള്‍ തായ് വേരായാഴത്തില്‍ പതിഞ്ഞിരിക്കുന്നു.
ഹൃദയത്തെ വിരിഞ്ഞെടുത്ത രക്തം തലയില്‍ വരയ്ക്കുന്ന വരകള്‍...
തലവരയുടെ തനിപകര്‍പ്പാണൊ
കൈകളിലെ രേഖകള്‍..?!
കയ്യിലെഴുതിയതപൂര്‍ണ്ണം;
അതിലറിയാത്ത വാക്കുകള്‍ക്കായടിക്കുറിപ്പോ കാല്‍ വരകള്‍..?!
കുഴിയില്‍ വെക്കാന്‍ നേരം കുറവനെ വിളിക്കരുതാരും
കുഴലൂതാന്‍ കൂടിയവര്‍ കുറവന്റെ കുറവുനികത്തും
ജാതകം പാതകമാക്കാന്‍
വേദം പതക്കമാക്കിയവരൊത്തു കൂടും
പിന്നെയാണു വിധി...
വിധിയെ പഴിക്കുക..
പതിയെ മയങ്ങുക
മഹാസമാധിയായൊരുനാളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുവാന്‍..

1 comment:

ചങ്ങായിമ്മാര്‍

ഉള്ളുകള്ളി അറിയാന്‍