17 June 2009

ഖാജയും ആറു കഴുതകളും

രിക്കല്‍ ഖാജാ ബഹാര്‍ അബ്ബാസിനെകുറിച്ചറിയാന്‍ ചിലര്‍ ഒരു ശ്രമം നടത്തി.
അന്ന് ഖാജ നല്ല തിരക്കിലും എന്നാല്‍ വളരെ അസ്വസ്തനുമായിട്ടാണു കാണപ്പെട്ടത്...
മുറുക്കാന്‍ പൊതി മൂന്ന് കോണായി മടക്കി അകത്തുള്ളത് പുറത്ത് വീഴാതിരിക്കാന്‍ പച്ചമരുന്നിന്റെ കോല്‍ കുത്തിക്കയറ്റി ബന്ധിപ്പിച്ച് നല്‍കുമ്പോള്‍ ആ അപരിചിതന്‍ ബഹാറിനോട് ചോദിച്ചു..
''നിങ്ങളെ ഞാന്‍ എവിടേയോവച്ചു കണ്ടിട്ടുണ്ടല്ലോ....!!''

ബഹാര്‍ ഒന്നു മന്ദഹസിക്കുകമാത്രം ചെയ്തു.
ആഗതന്‍ പക്ഷെ, വിടാനുള്ള ഭാവമില്ല...
ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുക്കുന്ന പോലെ അഭിനയിച്ചിട്ട് ങ്ങ് ഹാ...
ഇപ്പോ ഓര്‍മ്മ വന്നു...

'' കോയമ്പത്തൂരില്‍ ...അതെ... നിങ്ങള്‍ അവിടെ ഉണ്ടായിട്ടുണ്ടോ...?''

ബഹാര്‍... വീണ്ടും മന്ദഹസിസിച്ചു...

''അല്ല... താന്‍ എന്താ ഇതൊക്കെ മറച്ചു നടക്കണേ...?ചോദിചാല്‍ മറുപടിയെങ്കിലും പറഞ്ഞു കൂടെ...?''

ബഹാര്‍ ചുറ്റും കൂടിനില്‍ക്കുന്നവരെയൊക്കെ ഒന്നു നോക്കി....
എന്നിട്ട് ചോദ്യം അപ്പോള്‍ കെട്ടെന്ന ഭാവത്തില്‍ ...

'' ഇല്ല സുഹൃത്തെ..ഇന്നേവരെ കോയമ്പത്തൂരില്‍ പോയിട്ടില്ല. ആ വഴി യാത്ര ചെയ്തിട്ടുണ്ട്...എന്നല്ലാതെ...''

ഒരു പിടികിട്ടിയ പോലെ അയാള്‍കൂടുതല്‍ ഉന്മേഷത്തോടെ ബഹാറിനോട് ചോദിച്ചു-

''അങ്ങനെ വരട്ടെ.... അപ്പോ അതാ.... ഞാന്‍ പറഞ്ഞില്ലേ....
അപ്പോ... ബോമ്പയില്‍ വച്ചായിരിക്കും...!!''

ഇയാള്‍ വിടാനുള്ള ഭാവമില്ലെന്ന് കണ്ടപ്പോള്‍
ബഹാര്‍ ഇരുന്നേടത്ത് നിന്ന് എഴുന്നേറ്റ് ആരോടെന്നില്ലാത്തെ പറഞ്ഞു...

'' കേട്ടിരിക്കും ഒരാളെപ്പോലെ ഏഴുപേര്‍ കാണുമെന്ന്...!!''

''അങ്ങനെയങ്ങിപ്പോ...തടിയൂരണ്ട കാര്‍ന്നോരെ...!!''

അപ്പറഞ്ഞത് നാട്ടിലെ ''കണ്ണിലുണ്ണി''കള്‍ക്കത്ര ഇഷ്ടമായില്ല...!!

പക്ഷെ ബഹാര്‍... ശാന്തരാക്കാനായി കൈകളുയര്‍ത്തി..
എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു...

'' ...ന്നാളൊരു ദിവസം ... എന്നെ ചിലര്‍ മംഗലാപുരത്ത് കണ്ടൂന്ന് പറഞ്ഞു....ശരിയായിരിക്കാം... പക്ഷെ ഇയാളെ പോലെ തന്നെ അവരും വിടാന്‍ ഭാവമില്ലായിരുന്നു... !''

ബാക്കി അറിയാന്‍ എല്ലാവരും സാകൂതം നിന്നു...
ആ അപരിചിതനും...
തെല്ല് നിശ്ശ്ബദതയ്ക്ക് ശേഷം ആ അപരിചിതനോട് പറഞ്ഞു...

'' സുഹൃത്തെ...നിങ്ങള്‍ പറഞ്ഞത് ശരിയാണു....
ഞാനും നിങ്ങളെപോലെയുള്ളവരെ കണ്ടീട്ടുണ്ട്...എമ്പാടും...
പക്ഷെ ഈ രീതിയിലല്ലെന്ന് മാത്രം...''

അയള്‍ പുശ്ചഭാവത്തില്‍ കവിളല്‍പം കോട്ടി....
''ന്‍ഹാഅ..!!''
'' ഞാന്‍ കണ്ടത് എവിടെ എപ്പോള്‍ എന്ന് എന്നൊന്നും പറയുന്നില്ല... പക്ഷെ നിങ്ങള്‍ കണ്ടത്..എന്നെയല്ല...എന്നെ പോലെ ഇനിയും ആറു പേര്‍ കാണും... ആര്‍ കഴുതകള്‍...
ഒരിക്കല്‍ എന്റെ കൂട്ടുകാരന്‍ ഒരു കഴുതയെ കാണിച്ചിട്ടു പറഞ്ഞു... ദേ..അബ്ബാസ്...!!
സത്യം...!!''

ബഹാര്‍ ചിരിച്ചു... ഒപ്പം ..കൂടിയവരും....

'' അതാണു ഒന്ന്... ഇനി അഞ്ചെണ്ണം...ബാക്കിയുണ്ട്.. അതിലേതെങ്കിലുമായിരിക്കാം നിങ്ങള്‍ കണ്ടത്...!!''

ആ അപരിചിതന്‍ പിന്നെ ഒന്നും പറയാതെ തിരിഞ്ഞു നടന്നു...അയാളുടെ കൂടെ മറ്റുചിലരും അപ്പുറത്തുണ്ടായിരുന്നു..
ബഹാര്‍ ചിരിച്ചു..... പിന്നെ....പതിയെ പറഞ്ഞു...
''കഴുത....
പോലീസിലെ കഴുത...
ഇവനെ പോലെ ആരെങ്കിലും കാണും.... മനുഷ്യനായിട്ട്...അല്ലെ...?''
ഒരു കൂട്ടം പൊട്ടിച്ചിരി അപ്പോള്‍ വാനിലേക്കുയര്‍ന്നു...
അപ്പോഴും ബഹാര്‍ ആരെന്ന ചോദ്യം മാത്രം ഭൂമിയില്‍ നിന്നു കറങ്ങി..


No comments:

Post a Comment

ചങ്ങായിമ്മാര്‍

ഉള്ളുകള്ളി അറിയാന്‍