17 June 2009

ഒരു ബന്ദ് ദിവസം.

ഒരു ബന്ദ് ദിവസം...
ലോകത്തിന്റെ ഏതോ ഒരു കോണില്‍ ആരോ എന്തോ കുഴപ്പമുണ്ടാക്കിയെന്ന് പറഞ്ഞ് അതില്‍ പ്രതിഷേധിച്ച് കടകമ്പോളങ്ങളടക്കാന്‍ തലേദിവസം തന്നെ ബന്ദനുകൂലികള്‍ മുന്നറിയീപ്പ് നല്‍കിയിരുന്നു...
പൊടുന്നനെയുള്ള ബന്ദ് അന്നന്ന് സാധങ്ങള്‍ വാങ്ങിച്ചിരുന്ന ദിവസക്കൂലിക്കാരേറെയുള്ള നാട്ടില്‍ ഉത്കണ്ട്ഠയുണ്ടാക്കിയിരുന്നു.
വൈകുന്നേരമാകാന്‍ കത്തിരിക്കുകയാണു എല്ലാ ജനങ്ങളും...
അതിനിടയില്‍ പാലത്തിനു കിഴക്ക് ഭാഗത്തുള്ള ഒരു പെട്ടിക്കട തകര്‍ത്ത്തിന്റെ ആഹ്ളാദപ്രകടനം അവിടെയെത്തി...
ഖാജ ബഹാര്‍ അബാസിനു ഈ ബന്ദ് ഒരിക്കലും ബാധിക്കാറില്ല...
കാരണം ബന്ദ് സമയം കഴിയുമ്പോഴേയ്ക്കാണല്ലോ അദ്ദേഹത്തിന്റെ മുറുക്കാന്‍ വ്യാപാരപ്പരവതാനി വിരിക്കാന്‍ തുടങ്ങുക.
ഓരോചെറിയ പൊതിയിലായി വച്ചിട്ടുള്ള മുറുക്കാന്റെ അസംസ്കൃത വസ്തുക്കളെടുത്ത് പരിശോധിക്കുകയാണപ്പോള്‍ ഖാജ...
അതിനിടയില്‍ റേഷന്‍ കടയില്‍ പോകാന്‍ കാത്തുനിന്ന കൊയ്തീനിക്ക തലകറങ്ങി വീണു. ഈ സമയമാണ്‍ ആഹ്ളാദപ്രകടനം അതു വഴി കടന്നു പോയത്.. അവരുടെ മുന്‍പിലാണീ വീഴ്ച്ച... ഒരു കേഡര്‍ പാര്‍ട്ടിയാണു തങ്ങളുടേതെന്നതിനാല്‍ സമരമുഖത്ത് നിന്നാല്‍ അമ്മായി ബോധം കെട്ടാല്‍ പോലും തിരിഞ്ഞു നോക്കില്ലെന്ന് ശപഥം ചെയ്തിട്ടുണ്ടോ ഇവര്‍ ..?.. ആറിയില്ല...
റോഡു വക്കില്‍ തളര്‍ന്നു വീണ കൊയ്തീനിക്കയുടെ അടുത്തേയ്ക്ക് ഖാജയാണാദ്യം എത്തിയത്... പിന്നെ ഭാനു മാസ്റ്റര്‍...
നട്ടിലെ സ്കൂളില്‍ ആയിടെ വന്ന അദ്ധ്യാപകന്‍... തെക്കന്‍ ജില്ലക്കാരന്‍...
ആളുകള്‍ തടിച്ചുകൂടുന്നതിനു മുന്‍പേ അവര്‍ രണ്ടു പേരും കൂടി ആ വൃദ്ധനെ പീടികത്തിണ്ണയിലേയ്ക്ക് താങ്ങിപ്പിടിച്ചു കൊണ്ടുവന്നു കിടത്തി..
അബോധാവസ്ഥയിലാണപ്പോഴും വൃദ്ധന്‍....
മാഷ് അടുത്ത ചായക്കടയിലേയ്ക്ക് ലക്ഷ്യമാക്കി ഓട്... മുന്‍ഭാഗം തുറക്കാതെയിട്ടിരുന്നതായതിനാല്‍ പിന്നിലേയ്ക്ക്പോയീട്ടാണു ഒരു ഗ്ലാസ് വെള്ളം വാങ്ങിയത്...
ആ റോഡുമുറിച്ചു വേണം മാഷക്ക് കടന്നു വൃദ്ധന്റെ സമീപമെത്താന്‍.. അപ്പോഴേക്ക് പ്രകടനക്കാര്‍ തിരിച്ചു നടക്കാന്‍ തുടങ്ങി...
പ്രകടനക്കാരുടെ ഇടയിലൂടെ പോകാന്‍ തുനിഞ്ഞ മാഷിന്റെ നേരെ പൊടുന്നനെ ഒരു ജീപ്പ് വന്നു... അത് ശരിക്കും പ്രകടനക്കാരുടെ നേര്‍ക്ക് ചെല്ലേണ്ടതായിരുന്നു... അതിവേഗതയില്‍ വന്ന വിട്ടുവന്ന ആ ജീപ്പ് മാഷെ ഇടിച്ചു തെറിപ്പിച്ചുവെങ്കിലും മാഷ് അത്ഭുതകരമായി രക്ഷപെട്ടു.. ജീപ്പ് പോസ്റ്റിലിടിച്ചു നില്‍ക്കുകയും ചെയ്തു..
ആളുകള്‍ ഓടിക്കൂടി... ഭാഗ്യം ഡ്രൈവര്‍ക്കും ഒന്നും സംഭവിച്ചില്ല... ചിലയാളുകള്‍ ഡ്രൈവറെ ചീത്തവിളിച്ചുകൊണ്ട് അടിക്കാനായി ചെന്നു...
ചിലര്‍ അവരെ തടഞ്ഞു....
മാഷ് പതുക്കെ എഴുന്നേറ്റ് ദേഹത്തെ പൊടിയൊക്കെ തട്ടിയിട്ട് ഖാജയെ തിരഞ്ഞു... ഖാജയും അപ്പോ ബോധം വന്ന കൊയ്തീനിക്കയും ഇതെല്ലാം കണ്ട് അന്ധാളിച്ച് നില്‍ക്കുകയാണു പീടികത്തിണ്ണയില്‍...
ഡ്രൈവറെ ഷര്‍ട്ടു പിടിച്ച് വലിച്ച് ചിലര്‍ പുറത്തേയ്ക്ക് വലിച്ചിട്ടു..
മാഷ് ഓടിച്ചെന്ന് അത് തടഞ്ഞു...
അപ്പോള്‍ ഖാജയും അവിടെയെത്തി.
പ്രകടനക്കാരും നാട്ടുകാരുമായി വന്‍ ജനാവലിയായി...
ഒരു പ്രകടനക്കാരന്‍ ഡ്രൈവറെ കൈകൂട്ടിപ്പിടിച്ചിരിക്കുകയാണു.. മാഷിനോട് ആപത്രിയില്‍ പോകാന്‍ പലരും ആവശ്യപ്പെട്ടെങ്കിലും തനിക്കു കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് മാഷ് പിന്തിരിഞ്ഞു..
നിനക്കറിയില്ലെ ഇന്ന് ബന്ദാണെന്ന്...?
പിന്നെയെങ്ങിനെടാ നീ ജീപ്പോടിക്ക്യാ..?'' ഒരു നേതാവ്...
ഡ്രൈവര്‍ ഒന്നുമിണ്ടാതെ നില്‍ക്കുകയാണു...
നീ ശരിക്കും ഞങ്ങളുടെ നേരേയ്ക്കിത്ര വേഗത്തില്‍ വന്നിട്ട് പെട്ടെന്ന് തെറ്റിച്ചിട്ടല്ലെ മാഷെ ഇടിച്ചത്..?''
മറ്റൊരു നേതാവ്...ഭയം മാറാത്ത ശബ്ദത്തില്‍..
ശരിയാണു.... ഞാനാ വരവു വരുമായിരുന്നെങ്കില്‍ നിങ്ങള്‍ പത്തിരുപത് പേര്‍ക്കും അപകടം സംഭവിക്കുമായിരുന്നു... അതുകൊണ്ടാണിങ്ങോട്ട് വെട്ടിച്ചത്...!!
പ്രകടനക്കാര്‍ ആശ്വാസമായി പരസ്പരം നോക്കി..
ഹാവൂ... അപ്പോ നീ ഞങ്ങളെ രക്ഷിക്കുകയായിരുന്നു അല്ലെ..?
നേതാവ് സന്തോഷത്തൊടെ..
അത് ശരീ... അപ്പോ മാഷിനെ ''ബലിയാടാക്കാന്‍ തീരുമാനിച്ചിട്ട് തന്നെയായിരുന്നു അല്ലെ...?''
അതുവരെ മൗനം പാലിച്ചിരുന്ന ഖാജ ..!!
ഇവര്‍ ഇരുപതും മറ്റേത് ഒന്നും....!! നല്ല ആനുപാതം.... എന്നിട്ട് ഒന്നിനെ തെരഞ്ഞെടുത്തു.... ഇരുപതിനെ രക്ഷിക്കാന്‍....!!''
അത്യധികം കോപത്തോടെയും പുശ്ച്ചത്തോടെയുമുള്ള ആ വാക്കുകള്‍ മനസ്സിലാകാതെ കൂടിനിന്നവര്‍ മാഷിനേയും ഖാജയേയും മാറിമാറി നോക്കി...
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ പറയാം... ഇനി ഒരവസരം കിട്ടിയാല്‍ ആദ്യം ഈ ഇരുപതിനേയുമാണു നീ തെരെഞ്ഞെടുക്കേണ്ടത്.... ഈ ഇരുപതും ഇതിനപ്പുറവും വച്ചാല്‍ ഈ ഭാനു മാഷിന്റെ തട്ടിനൊപ്പം വരില്ല....
അറിയോ.....ഊരും പേരുമറിയാത്ത ആര്‍ക്കൊക്കെയോ വേണ്ടി സമരം നടത്തുന്ന ഇവരുടെ തൊട്ട് മുന്നിലാ ഒരാള്‍ വീണു കിടന്നത്.... അയാള്‍ക്ക് വെള്ളമെടുക്കാനാ മാഷ് പോയത്...!!''
ഖാജ കത്തുകയായിരുന്നു...
ഒരു പക്ഷെ ഖാജയുടെ മേലില്‍ എല്ലാവരുടേയും കൈവീഴുമൊ എന്നു പോലും ഭാനു മാഷ് ചിന്തിച്ചു..
പിന്നീട് ഡ്രൈവറെ നോക്കിയിട്ട്... നീ ചെയ്തത് നല്ല കാര്യം.. പക്ഷെ ... സമ്മതിച്ചു...
പക്ഷെ ഇനീ ഈ രീതിയില്‍ കണക്ക് കൂട്ടരുത്...ഒരു ഉപയോഗകുമില്ലാത്ത പാഴ്ച്ചെടികള്‍ പിഴുതെറിഞ്ഞിട്ടാണു നമ്മള്‍ നല്ലൊരു മരംവച്ചു പിടിപ്പിക്കുന്നത്....
അതു മറക്കണ്ട....!!''
ഖാജ തിരിഞ്ഞു നടക്കുമ്പോള്‍ സമരനേതാവ് പിന്നാലെ ചെന്ന് ചുമലില്‍ കൈവച്ചു...
'' ഖാജാ...
ങ്ങള്‍ പറഞ്ഞതാ ശരി.... അറിവില്ലാതെ....''നേതാവിന്റെ കുറ്റ സമ്മതം കണ്ട് ബാക്കിയുള്ളവരും അത് '''ശരിവച്ചു...
സാരമില്ല.... ആ മാഷിനെ പിടിച്ച് ആസ്പത്രിയില്‍ കൊണ്ടുപോകൂ.... കൊയ്തീനിക്കയെ ചൂണ്ടിയിട്ട്...ദേ..ഇയാളേയും...''

ഖാജയുടെ വാക്കുകള്‍ അനുസരിക്കാന്‍ അവര്‍ അവേശത്തോടെ തയ്യാറായി... അവര്‍ക്കും നല്ല ഒരു നേതാവിനെ കിട്ടിയ സന്തോഷമായിരുന്നു..

No comments:

Post a Comment

ചങ്ങായിമ്മാര്‍

ഉള്ളുകള്ളി അറിയാന്‍