ഉള്ളടക്കം
ഖാജ ബഹാര്‍ അബ്ബാസ്
.......................................................................................
Reading Problem?
Please Click HERE to download Malayalam Font(Anjali Old lipi),
and then save it in C:/Windows/Fonts
08 July 2010
മഴക്കാല വേഷം
മുന്‍പ് ഒരഭിമുഖത്തില്‍ കമല്‍ ഹാസന് പറഞ്ഞതോര്‍ക്കുന്നു. എറന്നാകുളത്ത് വന്നാല്‍ ഇപ്പോള്‍ മുണ്ടുടുത്തു നടക്കുന്ന ഒരാളേയും കാണാനാകുന്നില്ലെന്ന്… മലയാളികള്‍ സംസ്കാരം വിട്ടൊഴിയുന്നതിന്റെ ഒരു സൂചനയായിട്ടായിരുന്നു അത് പറഞ്ഞത്. കേരളത്തിലെ മിനി ഗള്‍ഫാണു ചാവക്കാട്.ഒരിക്കല്‍ പ്രവാസ ജീവിതം ഒഴിവാക്കി വന്ന രണ്ടു സുഹൃത്തുക്കള്‍ അനശ്വര റഷീദിക്കയും ഹാരീസ്ക്കയും നാട്ടുകള്‍ക്ക് വന്ന മാറ്റം പറയുകയായിരുന്നു.അന്നൊക്കെ ആരെങ്കിലും പാന്‍സിട്ടാല്‍ അതാണു വാര്‍ത്ത. അവരെ തിരക്കി വന്നാല്‍ ചോദിക്കുന്നത് തന്നെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കൗതുകകരമാണു… ഒരു പാന്റിട്ട ആള് ഇതുവഴി പോകുന്നത് കണ്ടൊ എന്നായിരിക്കും..!!
കേരളത്തിലെ ഗ്രാമീണനു മുണ്ടും ചെരിപ്പുമൊക്കെ തന്നെയാണു ധരിക്കാന്‍ നല്ലതെന്നത് പ്രകൃതിയുടേയും നിയമമാണോ?
കിലോമീറ്റര്‍ അകലത്തിലെ ഇടവഴികളിലെ മുട്ടോളം ഉയരത്തിലെ വെള്ളം താണ്ടി ഷൂസും പിടിച്ച് മഴക്കാലം തീരുന്നത് വരെ നടക്കാനാകുമൊ?
കാലാവസ്ഥയാണല്ലൊ ഒരു രാജ്യത്തെ ജനതയുടെ വേഷം തീരുമാനിക്കുന്നത്… ഈ റ്റൈയും കോട്ടും സോക്സും പാന്റ്സുമൊക്കെ തണുപ്പിനെ അതിജീവിക്കാനായിരുന്നല്ലൊ…
അറബികളുടെ വേഷവും നോക്കുക… അവര്‍ ഷൂസ് ധരിക്കാറില്ല… അവരുടെ പൈതൃകമായ വേഷം ഇന്നുമവര് ധരിക്കുന്നു… പനയോലവള്ളികൊണ്ട് തലയില്‍ കെട്ടിയതിനു പകരം കറുത്ത വട്ട് ആയി എന്നേയുള്ളു… കാശ്മീരിലും ഊട്ടിപോലെ തണുത്ത പ്രദേശത്തും മാത്രമാണു ഇന്ത്യയില്‍ കാലവസ്ഥയ്ക്കനുസരിച്ച വേഷം ധരിക്കുന്നത് എന്നാണു തോന്നുന്നത്…
എന്നാല്‍ നമുക്ക് എല്ലാ കാലാവസ്ഥകളിലും ഒരേവേഷമാണുള്ളത്….
അതു കൊണ്ടു തന്നെ എന്റെ ഒരു സുഹൃത്ത് ഗള്‍ഫില്‍ വെച്ചു പറഞ്ഞത് ഓര്‍മ്മ വരുന്നു. പാക്കിസ്ഥാനികള്‍ക്കും പഞ്ചാബികള്‍ക്കും അറബികള്ക്കുമൊക്കെ അവരുടേതായ ഒരു വേഷമുണ്ട്… എന്നാല്‍ വേഷം കൊണ്ട് തിരിച്ചറിയാത്ത ഒരേ ഒരു വിഭാഗം മലയാളികള്‍ മാത്രമാണെന്ന്…!!
01 April 2010
മഴമേഘങ്ങള്‍

വീട്ടിലെ എല്ലാസാധനസാമഗ്രികളും കെട്ടിപ്പൊതിഞ്ഞ് മുറ്റത്തെ വണ്ടിയില്‍ കയറ്റാന്‍ വെച്ചിട്ട് ഷാനവാസ് ഒരിക്കല്‍ കൂടി അകത്തേയ്ക്ക് കയറി.ഭാര്യ സൈഫുവും മക്കളും വണ്ടിയില്‍ സാധനങ്ങള്‍ കയറ്റുന്നതു നോക്കി നില്ക്കുകയാണു.
ജനിച്ചു വളര്‍ന്ന് വലുതായ വീട്ടില്‍ നിന്ന് എന്നന്നേയ്ക്കുമായി പടിയിറങ്ങുകയാണു.
അതിന്റെ ആഴത്തിലുള്ള വേദനയിലാണു താനെങ്കിലും സൈഫുവിന്ന് ഇത് സന്തോഷകരമായ മുഹൂര്‍ത്തമാണു. എന്നാല്‍ കുട്ടികളില്‍ ശരിക്കും ഒരു വിഷാദം നിഴലിക്കുന്നുണ്ട്...
എന്നായാലും ഒരു ദിവസം ഈ വീട്ടില്‍ നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് മുന്‍പേ അറിയാവുന്നകാര്യമായിട്ടും എന്തേ ഇങ്ങനെ വല്ലാത്തൊരു വീര്‍പ്പു മുട്ടല്‍..?
ഉമ്മയുടെ കാലശേഷം പെങ്ങള് പാത്തുത്തായ്ക്കുള്ളതാണിതെന്ന് അവരുടെ നിക്കാഹ് വേളയില്‍ തന്നെ പറഞ്ഞതാണു. തനിക്ക് അങ്ങാടിയിലെ ജലീല്‍ ഹോട്ടലില്‍ നിന്ന് പുറത്തു വരുന്ന കച്ചറവെള്ളനിറഞ്ഞ കുഴികളും ഒരു പുളിമരവും ഒരു പ്ലാവും മൂന്നാലു തെങ്ങുകളുമുള്ള ഇറക്കത്തിലുള്ള പറമ്പ്... അതു തന്നെ അന്ന് വല്യാമ തീരുമാനിച്ചതാണു... ഒടുക്കം വല്യാമയുടെ മകളെ ഗള്‍ഫുകാരനായി മാറിയ താന്‍ നിക്കാഹ് ചെയ്തപ്പോഴാണു തനിക്ക് പറ്റിയ അബദ്ധം തികട്ടിവന്ന് ഏമ്പക്കമിട്ടത്....
ഒരാള്‍ക്ക് വരാന്‍ പോകുന്ന ദുരന്തങ്ങള്‍ അത് തന്റെ മരണമായപ്പോലും മുന്‍ കൂട്ടി അറിയാനാകുമെങ്കില്‍ അവയൊക്കെ അടുത്തെത്തുമ്പോഴേയ്ക്കും അതിനെ നേരിടന്‍ മാനസീകമായി തയ്യാറയിട്ടുണ്ടാകും.... അപ്പോള്‍ ആദ്യമായി കേള്‍ക്കുന്നവര്‍ക്കേ അതൊക്കെ ഞെട്ടലായിമാറുകയുള്ളു...
ഇവിടെ ഉമ്മയുടെ കാലശേഷമെന്നത് പെട്ടെന്ന് ചിന്തിക്കാത്ത കാര്യമായിരുന്നു...
ഇനി അവര്‍ മരിച്ചാല്‍ തന്നെ നാല്പതും അറുപതും നാളെങ്കിലും സമയദൈര്‍ഘ്യവും കിട്ടുമായിരുന്നു...
അതേ സമയം ഇപ്പോള്‍ ഇവിടെ ഉമ്മ ജീവിച്ചിരിക്കെ വീടൊഴിവാകേണ്ട ഒരു ദിനം ഒരിക്കലും ഓര്‍ത്തില്ല....
ഇതിപ്പോള്‍ പെങ്ങള്‍ക്കും ആവശ്യമുണ്ടായിട്ടല്ല... റിയല്‍ എസ്റ്റേറ്റുകാരെ കൊണ്ട് അളിയന് പൊങ്ങിപ്പോയതാ....
മൂത്തമോന്നു കര്‍ണാടകയില്‍ മെഡിസിനു പഠിക്കാന്‍ കാശു കെട്ടിവെയ്ക്കാന്‍ കണ്ട ലളിതമായ മാര്‍ഗ്ഗം....ഓര്‍ക്കാപ്പുറത്ത് ഒത്തുകിട്ടുകയായിരുന്നു....
കിടപ്പറയിലെ ചുവരില്‍ നിര്‍മ്മിച്ച ചില്ല അലമാരിയില്‍ ഒരു ഫോട്ടൊ ഒഴികെ മറ്റൊന്നുമില്ല. എല്ലാം അരിച്ചു പെറുക്കിയെടുക്കാനുള്ള സൈഫുവിന്റെ ഒരു മിടുക്ക് അപരം തന്നെ !...
ഈ ഫോട്ടൊ എടുക്കാന്‍ എന്തേ ഇവള് മറന്നു.....!!
മുലകുടിപ്രായത്തിലുള്ള താനും തന്നെക്കാള്‍ ഒന്നര വയ്സ്സ് മാത്രം പ്രായമുള്ള പെങ്ങളും ഉമ്മയോടൊത്തുള്ള ഫോട്ടോ..
ഓര്‍മ്മ വെച്ചനാള് മുതല്‍ കാണുന്നതാണിത്...
'പതിനെട്ടുകാരിയും രണ്ട് പൈതങ്ങളും...'
അന്ന് ചെറിയ ക്ലാസില്‍ പഠിക്കുന്ന കാലത്ത് എന്തോ ആവശ്യത്തിനു കണക്കെടുക്കാന്‍ വന്നപ്പോള്‍ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ ചുമരില്‍ തൂക്കിയ ചിത്രങ്ങളില്‍ ഇത് നോക്കി പറഞ്ഞു.....
''അല്ലേ?..''
മാസ്റ്ററുടെ ചോദ്യത്തിനു പക്ഷെ ഉമ്മ മറുപടിയൊന്നും പറഞ്ഞില്ല...പിന്നെയും എന്തോക്കെയോ ഉമ്മയോട് അയാള്‍ ചോദിക്കുന്നുണ്ടായിരുന്നു... അകത്ത് വാതിലിനിപ്പുറത്ത് മതിലില്‍ ചാരി നിന്നിട്ടായിരുന്നു ഉമ്മ മറു പടി പറഞ്ഞിരുന്നത്... അതു വലിയ വലിയ കാര്യങ്ങളായിരുന്നുവെന്ന് അപ്പോള്‍ തോന്നിയിരുന്നു. ഉമ്മ കര്‍ക്കശ സ്വരത്തിലാണു സംസാരിച്ചത്... പോകുമ്പോള്‍ കയ്യിലുണ്ടായിരുന്ന ഒരു പുസ്തകം നീട്ടിയിട്ട് മാസ്റ്റര്‍ പറഞ്ഞു ഉമ്മായ്ക്ക് കൊടുക്കാന്‍...
പാത്തുമ്മയുടെ ആട് ... ഞാന്‍ കഷ്ടപ്പെട്ട് വായിച്ചെടുത്തിട്ട് ഉമ്മായ്ക്ക് കൊടുത്തു....
പിന്നെ മാസ്റ്റര്‍ ആ വഴിക്ക് വന്നിട്ടില്ല...
''പതിനെട്ടുകാരിയും രണ്ട് പൈതങ്ങളും..''
ചുമരിലെ മാറാല അടിച്ച് വൃത്തിയാക്കുമ്പോള്‍ ഉമ്മ ആ ഫോട്ടോ നോക്കി പറയുമായിരുന്നു.
പൊതുവെ കൂടുതല്‍ സംസാരിക്കാത്ത ഉമ്മ, ഉപ്പയുടെ വേര്‍പാടില്‍ വിഷമ്മിച്ചിരിക്കുന്നൊരാള്...'' ഇങ്ങനെയുള്ള ചില സന്ദര്‍ഭങ്ങളില്‍ മാത്രമെ എന്തെങ്കിലും പറയുമായിരുന്നുള്ളു...
ഉപ്പ മരിക്കുമ്പോള്‍ ഉമ്മയുടെ പ്രായമാണത്... പതിനെട്ട് വയസ്സ്...
കുവൈത്തിലുള്ള ഉപ്പായ്ക്ക് നിന്റെ മുഖം പോലും കാണാന്‍ മലക്കുല് മൗത്ത് അസ്രായില്‍ സമയം കൊടുത്തില്ല... ആ പോട്ടം !അവിടെ കിട്ടുമ്പോഴേക്ക് ഉപ്പയുടെ മയ്യിത്ത് ഇങ്ങെത്തി...!!''
ഉമ്മ ഒരു നെടുവീര്‍പ്പോടെ മാത്രമെ അതൊക്കെ പറയാറുള്ളു...
''നെടുവീര്‍പ്പിന്റെ ചിത്രം !!'' എന്ന് ഞാന്‍ അതു നോക്കി പറയുമായിരുന്നു.ആദ്യനാളുകളില്‍ ഉപ്പയുടെ അനുജന്മാരും മറ്റും,
കുഞ്ഞബ്ദുല്ല മാഷടക്കം പലരും പില്ക്കാലത്തും ഉമ്മയെ നിക്കാഹ് ചെയ്യാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞ് വല്യാമയെ സമീപിച്ചിരുന്നു....
വല്യമ ഓരോ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയച്ചത്, ഒരിക്കല്‍ വല്യമയുടെ വീട്ടില്‍ പോയപ്പോള്‍ വല്യുമ്മ പറഞ്ഞു...
ഉപ്പയുടെ പേരിലുള്ള സ്വത്തുവകകള്‍ അന്യാധീനപ്പെട്ടു പോകുമെന്ന് വല്യാമകരുതി.കുവൈത്തില്‍ നിന്നു കിട്ടാനുള്ള ഇന്‍ഷൂറന്‍സ് തുകയും ഒരു കാരണമായിരുന്നു...എന്നാല്‍ വല്യാമ സമ്മതിച്ചാല്‍ പോലും ഉമ്മ സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു.
ഉപ്പയുടെ ഫോട്ടൊ നോക്കി പലപ്പോഴും താനിരുന്നിട്ടുണ്ട്.. തന്റെ മുഖം ഉപ്പയുടേത് പോലെയാണെന്ന് എല്ലാവരും പറയാറുള്ളതിനാല്‍ കുളിച്ച് കഴിഞ്ഞ് കണ്ണാടി നോക്കുമ്പോള്‍ തന്റെ മുഖമല്ലായിരുന്നു താന്‍ കണ്ടത്.... ''മലക്കുല് മൗത്ത് ''കൂട്ടിക്കോണ്ടു പോയ തന്റെ ആ മുഖമായിരുന്നു..!!
പലപ്പോഴും വികൃതികാട്ടിയാല് ഉമ്മ അടിക്കാന്‍ വിട്ടിട്ട് പൊടുന്നനെ പിടുത്തം ഒഴിവാക്കുന്നത് താന്‍ കണ്ടിട്ടുണ്ട്... 'ഉപ്പയുടെ മുഖ'മോര്മ്മയിലെത്തിയിട്ടാണതെന്ന് പിന്നീട് പറയും..
ഈ വലിയവീട്ടില്‍ കരണ്ടില്ലാത്ത കാലത്ത് ഒരു പതിനെട്ടു കാരി തനിച്ച് രണ്ട് മക്കളേയും കൂട്ടി താമസിച്ചിരുന്ന രാവുകളെ ഓര്‍ത്ത് താന്‍ പിന്നീട് അത്ഭുതപ്പെട്ടിട്ടുണ്ട്..
മഴയും ഇടിയും മിന്നലും ശക്തമായ നേരത്ത് തങ്ങളെ കൂട്ടിപ്പിടിച്ച് പേടിച്ച് വിറക്കുന്ന ഉമ്മ...
ജന്നലിന്നപ്പുറത്ത് കരിയില ഇളകിയാല്‍ ഉള്ളിലെ ഭയം പുറത്ത് കാട്ടാതെ വിളക്ക് ഊതിക്കെടുത്തി അതും കാതോര്‍ത്തിരിക്കുന്ന ഉമ്മ...
താനിതൊക്കെ പറയുമ്പോള്‍ സൈഫു പരിഹസിക്കാറെ ചെയ്തിട്ടുള്ളു...
വല്യമ്മാമ ഒഴികെയുള്ള എല്ലാവരും വന്ന് ഉമ്മയെ നിര്‍ബന്ധിച്ചതാണു ഈ ചെറുപ്രായത്തില്‍ ജീവിതം നശിപ്പിക്കാതെ ഒരു നിക്കാഹിന്നൊരുങ്ങാന്....
പക്ഷെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം ആരേയും വകവെയ്ക്കാതെയും ഉമ്മ ജീവിച്ചു....
പക്ഷെ ഇപ്പോള്‍!!
ഈ വൈകിയ വേളയില്‍ ഉമ്മായ്ക്കിതെന്തു പറ്റി?!!
ഒന്നും അറിയാത്ത തന്നെ വിളിച്ചറിയിച്ചിട്ട് സൈഫു തുള്ളുകയായിരുന്നു....
''അതേയ്... മോള് വലുതാകുകയാണു..അതിന്നിടയിലാ തള്ളയ്ക്ക പ്രേമം...!!''
ഉമ്മകേള്ക്കേയാണവള് അങ്ങനെ പറഞ്ഞതെന്നുറപ്പാ...അല്ലാതെ അങ്ങനെ തന്നോടലറാറില്ല..
പക്ഷെ എന്റെ ഉമ്മയെ കുറിച്ചാണല്ലൊ അവള് ഈ പറയുന്നത്...പടച്ചവനെ!!
ഹൃദയത്തില്‍ നൂറായിരം സൂചികള്‍ കുത്തിക്കയറ്റുന്ന വേദന....പിന്നീടുള്ള അവളുടെ ഫോണ്‍ വരുന്ന ഓരോ പ്രാവശ്യവും വല്ലാത്ത അസ്വസ്ഥതയായിരുന്നു...അവളുടെ സംസാരം.... വിശദീകരമില്ലാത്ത് തന്റെ നിശ്ശബ്ദതകള്‍....ഹോ!!
പാതിരാവില്‍ ഇടിവെട്ടും പേമാരിയുമുള്ള സമയങ്ങളില്‍, കുറുക്കനും കുറുനരിയും ഓരിയിടുന്ന യാമങ്ങളില്‍ നിലത്തു വിരിച്ച കൈത്യോലപ്പായയില് തങ്ങളെ കൂട്ടികെട്ടിപ്പിടിച്ച്കിടക്കുന്ന ഉമ്മയുടെ ശ്വാസോച്ചാസത്തിന്റെ ക്രമാനുഗതമായ താളം...... ''എന്റെ ഉമ്മാ...!!''
മുറ്റത്ത് തലച്ചുമടുമെടുത്ത് കച്ചവടം ചെയ്യുന്ന സോപ്പ് നീലം കച്ചവടക്കാരനായാലും കുപ്പി പാട്ട പെറുക്കാന്‍ വരൂന്ന അണ്ണാച്ചികളായാലും ചീത്ത പറഞ്ഞോടിച്ച് സകല ആരോപണങ്ങളില്‍ നിന്നും പൂര്‍ണ്ണ സുരക്ഷയോടെ നിന്ന ഉമ്മ!!
പള്ളിയിലെ മുദരിസ്സിനു ഒരു ദിവസം ഭക്ഷണം വേണമെന്ന് കമറ്റിക്കാര്‍ പറഞ്ഞപ്പോള്‍ അതിന്റെ കാശു തരാമെന്ന് പറഞ്ഞ ഉമ്മ!!
താന്‍ കേള്‍ക്കുന്നതില്‍ എന്തു നേരാണുള്ളത്?
എല്ലാമിട്ടെറിഞ്ഞ്' മലക്കുല് മൗത്തിനെ' തേടി മരു ഭൂമിയിലൂടെ അലറിപ്പായാന്‍ തോന്നി....
ആരോടാണിതൊക്കെ ഒന്നു ചോദിക്കുക...!!..
വല്യാമയാണത്രെ സൈഫുവിനോടു പറഞ്ഞത്...
'' അമ്മായി പുതിയെണ്ണാകാന് പോണെന്ന്!!''
എന്നാല്‍ ഉമ്മ വല്യാമയേയും വല്യാമ ഉമ്മയേയും കണ്ട നാളുകള്‍ മറന്നുവെന്നാണു തനിക്കറൈയാന് കഴിഞ്ഞത്...
മോള് വയസ്സറിയിച്ച് കുളിച്ച ദിവസം പോലും വരാതിരുന്നൊരാള്...
''ആരുമല്ല... വിവാഹചെക്കന് തന്നെ പറഞ്ഞത്... ചെക്കനെന്നും പറയാന്‍ പറ്റില്ല... തന്തപ്പിടിയെ..!!
നിങ്ങളെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍..!!''
''മാഷോ!!യാ ഇലാഹീ...!!''
ദേഹം തളരുകയാണു....
കതില്‍ ശക്തമായ ഒരു ഇടി നാദം മുഴങ്ങി.... ഒപ്പം തന്നെ കണ്ണുകളെ ഇരുട്ടിലാഴ്തിയ ഒരു കൊള്ളിമിന്നലും...
ആറോ തന്നെ കെട്ടിപ്പിടിച്ചു വരിഞ്ഞു മുറുക്കുന്നു.... കിതപ്പും ഭയവും കലര്‍ന്ന ശക്തമായ ശ്വാസോച്ചാസം.
''ഒക്കെ അഭിനയമായിരുന്നു...പൂച്ച... ഒടുവില്‍ പുറത്തു ചാടി...!!''
''നീ ഒന്നു തെളിയിച്ച് പറ എന്റെ സൈഫൂ...
ഒന്നുമില്ലെങ്കിലും എന്റെ ഉമ്മയല്ലെ....??!!''
പിന്നെ നിയന്ത്രം വിട്ടുപോയി..... കരച്ചിലിന്റെ കാഠിന്യമാണോ....പറഞ്ഞതിലെ അബദ്ധം തിരിച്ചറിഞ്ഞ്തിനാലോ അവള് ആകെ വല്ലാതായി...
''ഇക്കാ...ഇനി ഇങ്ങനെ പറയില്ല.... തെറ്റ് പറ്റിപ്പോയി... നിങ്ങള്‍ കരയാതെ...''
പിന്നീട് അവള് വിളിച്ചപ്പോള്‍ തന്റെ മുഴുവന്‍ വിഷമങ്ങളും അവളെ അറിയിച്ചു.. അവള് അസ്വസ്തയായി...
''ഇന്നു ഉമ്മ... നാളെ തനിക്കാണീ ഗതി വരുന്നതെങ്കില്‍... ഉമ്മയുടെ അവസ്ഥയില്‍ നീയൊന്ന് ചിന്തിച്ചു നോക്കൂ.... വല്യാമ - നിന്റെ ഉപ്പ- ഇപ്പോഹും ഉണ്ടെന്നും മറക്കണ്ട....!!''
പിന്നീടുള്ള സൈഫുവിന്റെ ഓരോ വിളിയും തന്നെ ആശ്വാസിപ്പിക്കുന്നതരത്തിലായിരുന്നെങ്കിലും മനസ്സ് നേരെ കിട്ടാണ്ടാവുകയാണെന്ന് ഭയപ്പെട്ടു.
ഒടുക്കം ഉമ്മയോടു തന്നെ ചോദിച്ചു!!
ആരും ഇന്നുവരെ ചോദിക്കാത്ത ഒരു ചോദ്യം...പാടില്ലാത്ത ചോദ്യം.!!.
നാട്ടിലെത്തിയ പാടെ മുകളിലെ ഉമ്മയുടെ മുറിയിലേയ്ക്കാണോടിച്ചെന്നത്... മുന്‍പും അതെ... സ്കൂളില്നിന്നൊക്കെ വരുമ്പോള്‍ എവിടേയും കാണാതിരുന്നാല്‍ പിന്നെ ചെന്നു നോക്കാനുള്ള ഒരിടം...
അവിടെ വടക്കെ ജന്നല്‍ തുറന്നിട്ടാല്‍ ജമാ അത്ത് പള്ളിയും ഖബര്‍ സ്ഥാനും ശരിക്കും കാണാവുന്നതാണു....മലക്കുല് മൗത്ത് കൊണ്ട് പോയി ഉപ്പയെ പാര്‍പ്പിച്ച ആ ഖബര്‍ നോക്കി നില്ക്കുന്ന ഉമ്മയേയാണവിടെ എന്നും കാണുക...
അകത്തു കയറിയപാടെ ഉമ്മ ജന്നല്‍ തുറന്നു ദൂരേയ്ക്ക് നോക്കി നില്ക്കുന്ന പതിവു കാഴ്ച്ചയാണു കണ്ടത്... പക്ഷെ ഉമ്മ കരയുന്നുണ്ടൊ??
''ഉമ്മാ....!! ഈ കേള്‍ക്കുന്നതൊക്കെ നേരാണൊ?!!''
തൊണ്ടയിടരിപ്പോയി... ഒപ്പം കരച്ചിലും വന്നു...
അല്പം കഴിഞ്ഞ് ഉമ്മ തിരിഞ്ഞു നിന്നു തന്റെ കണ്ണുകളിലേയ്ക്ക് നോക്കി... ഉമ്മയുടെ മുഖം മാറിയിരിക്കുന്നു..!
ഒരു അപരിചിതയെ പോലെ...
കരഞ്ഞു കലങ്ങിയ വീര്‍ത്തമുഖം..
പതുക്കെ തലയിണക്കടിയില്‍ നിന്നു ഒരു കടലാസ് കവറെടുത്ത് വലിച്ച് തന്റെ നേരെ നീട്ടു..എന്നിട്ട് വീണ്ടും ജന്നലിന്നരികെ ചെന്ന് ദൂരെയ്ക്ക് നോക്കി നിന്നു..
അത് മുഴുവന്‍ കത്തുകളാണു....
ഉപ്പയും താനുമൊക്കെ അയച്ചത്... പക്ഷെ അതിന്നിടയില്‍ ഒരു പുസ്തകം !!
മാസ്റ്റര്‍ നല്കിയ 'പാത്തുമ്മയുടെ ആടു...'
വക്കും തുമ്പും പൊട്ടി കുത്തഴിഞ്ഞ പുസ്തകം.. അതില്‍ ചില നാടന്‍ കത്തുകള്‍... നാട്ടില്‍ നിന്നു പോസ്റ്റ് ചെയ്തവ... കവറുകളിലൊന്നിലും അയച്ച ആളിന്റെ പേരില്ലെന്നത് ആ കത്തുകളിലൊരെണ്ണം തുറന്നു നോക്കാന്‍ പ്രേരിപ്പിച്ചു....
കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അയച്ച കത്തുകള്‍...എല്ലാം അതെ...
ഏറ്റവും ഒടുവിലെ ഒരു കവറെടുത്ത് തുറന്ന് കത്തെടുത്തു നിവര്‍ത്തി.
''പ്രിയപ്പെട്ട സുബൈദ,
ഇപ്പോള്‍ എന്തു പറയുന്നു...? ഇത്രയും നാളായില്ലേ? ഇപ്പോള്‍ മക്കളും വലുതായി.... അവര്‍ക്കും മക്കളായി..
ഇനിയും തനിച്ച് ജീവിക്കണോ? ഇപ്പോള്‍ ഞാനും തനിച്ചാണു... ഇപ്പോള്‍ എന്നല്ല ... ഞാനെന്നും തനിച്ചാണു... ഒരിക്കല്‍ താന്‍ വരുമെന്ന് കരുതി....
ഇപ്പോള്‍ പ്രായമായി എനിക്കും...
നാം ആരെ കാത്താണിനിയിങ്ങനെ ജീവിക്കുന്നത്...?
അന്നു നീ പറഞ്ഞതു മക്കള്‍ വലുതായാല്‍ ആലോചിക്കാമെന്നായിരുന്നു....... ഞാന്‍ നിന്റെ ആങ്ങള മൂസാ ഹാജ്യാരെ പോയികണ്ട് ഈ വിവരം പറഞ്ഞപ്പോള്‍ എന്നെ ചവിട്ടാന്‍ കാലുകള്‍ ഉയര്‍ത്തി... പിരടി പിടിച്ച് പുറത്തേയ്ക്ക് തള്ളി....സാരമില്ല... ഈ പ്രായത്തില്‍ തീരെ പ്രതീക്ഷിക്കാത്തതായിപ്പോയി അത്...എനിക്ക് ഒരു ഉപകാരം ചെയ്ത് തരണം.... ഷാനവാസിന്റെ അഡ്രസ്സ് എനിക്കൊന്ന് എത്തിച്ചു തരണം.... അവന് കാര്യങ്ങളെ കാണേണ്ട രീതിയില്‍ തന്നെ കാണാന്‍ പാകപ്പെട്ട മന്സ്സുള്ളവനാണു....
എന്ന്, സ്വന്തം കുഞ്ഞബ്ദുള്ള മാസ്റ്റര്‍.....''
കണ്ണുകളിലൂടെ മഴപെയ്യാന്‍ തുടങ്ങുന്നു...
കാതില്‍ ശക്തമായ അട്ടഹാസവും ഇടിനാദവും... മാഷിന്റെ പിരടിയില്‍ വല്യാമയുടെ മുഷ്ടി പതിയുന്ന കാഴ്ച്ച...
പതുക്കെ എഴുന്നേറ്റ് ജന്നലിന്നടുത്ത് നില്ക്കുന്ന ഉമ്മയുടെ ചുമലില്‍ കൈവെച്ച് തന്നിലേയ്ക്ക് വലിച്ചു...
താന്‍ ചെറുപ്പമാകുകയാണു.... മഴയുടെ ചൂട് നിറഞ്ഞ ജലകണം തന്റെ കൈകളില്‍ വീഴുകയാണു... ശക്തമായ ശ്വാസോച്ചാസം.... പേമാരിയില്‍ തളര്‍ന്ന് കഴിഞ്ഞ ഉമ്മയെ കട്ടിലില്‍ ഇരുത്തി... രണ്ടു കവിളുകളിലും ഉമ്മവെച്ചിട്ടാര്ത്തു കരഞ്ഞു..
''പൊറുക്കണം ഉമ്മാ...''
ഒന്നും പറയാതെ വിതുമ്പുകയായിരുന്നു അപ്പോഴും തന്റെ ഉമ്മ.
...................
കുഞ്ഞബ്ദുല്ല മാസ്റ്റര്‍ തന്നെ പെട്ടെന്നു തിര്ച്ചറിഞ്ഞിരിക്കുന്നു....
ഉമ്മറത്തെ ചാരുകസേരയില്‍ നിന്നെഴുന്നേറ്റ് അദ്ദേഹം അതു പറയുകയും ചെയ്തു....
''ഷാനവാസ് .!!.. ഒരു മാറ്റവും വന്നിട്ടില്ല... വന്നുവെന്ന് നേരത്തെ അറിഞ്ഞു... വരുമെന്നും കരുതി....''
ഒരു യോഗിയെ പോലെ മാസ്റ്റര്‍ പറയുന്ന നോക്കി നിന്നു...
പിന്നെ പാത്തുമ്മയുടെ ആടും ആ കത്തുകളും അദ്ദേഹത്തിനു നേരെ നീട്ടി....
ഒരിക്കലും അദ്ദേഹമതു പ്രതീക്ഷിച്ചിട്ടില്ലെന്നത് ആ മുഖഭാവം വ്യക്തമാക്കുന്നുണ്ടായിരുന്നു..
പുസ്തകവും കത്തുകളും അരികെയുള്ള ചെറിയ മേശപ്പുറത്ത് വെച്ചു.
''വാ മുറ്റത്തെയ്ക്കിറങ്ങൂ മാഷേ... കാറില്‍ ഉമ്മയുണ്ട്.....''
ചാടിയെണീറ്റ മാസ്റ്റര്‍ പുറത്തെ കാറിന്നടുത്തേയ്ക്ക് ഒടിയിറങ്ങുകയായിരുന്നു..
പിന് വശത്തെ വാതില്‍ തുറന്ന് അവര്‍ പരസ്പരം ഒന്നേ നോക്കിയിയുള്ളു...
ജീവിതത്തില്‍ ഇതു രണ്ടാമതാണു കാണുന്നതെങ്കിലും യുഗാന്തരാങ്ങളുടെ ഇഴപിരിയാത്ത അടുപ്പം അവിടെ പ്രകടമാകുകയാണു...
മഴ പെയ്തുതുടങ്ങി... ആ നാലു കണ്ണുകളില്‍.... പിന്നെയും കണ്ണുകള്‍. തന്റെയും സുല്ഫയുടേയും ......
ഇടി നാദം നേര്‍ത്തു തുടങ്ങിയപ്പോള്‍ അതു വരെ പുറം തിരിഞ്ഞു നിന്ന താന്‍ മാസ്റ്ററുടെ ചുമലില്‍ കൈവെച്ചു.
സമകാല ബോധം വീണ്ടുകിട്ടിയപ്പോള്‍ മാഷിന്റെ മുഖത്ത് ജാള്യത..
വാ മാഷേ, വല്യാമയും മുസ്ല്യാരുമൊക്കെ പള്ളിയില്‍ കാത്തു നില്‍പ്പുണ്ട്.... ഉമ്മ കാറിലിരിക്കട്ടെ....
നിക്കാഹിനു ശേഷം ബാക്കിയൊക്കെ....
''ഹല്ല... ഇത്ര പെട്ടെന്ന്... !!!''
മാഷിന്റെ മുഖത്ത് അത്ഭുതം...
''പെട്ടെന്നോ..!! വളരെ വൈകിയില്ലേ ..!!''
അസമയത്തെ തന്റെ ആ തമാശ ഉമ്മ പോലും ചിരിച്ചു....
................................................................................
''പതിനെട്ടുകാരിയും രണ്ട് പൈതങ്ങളും....!!''
''നിങ്ങള്‍ വരുന്നില്ലേ വണ്ടിക്കാര് കാത്തു നില്ക്കുന്നു!!''
സൈഫുന്റെ സ്നേഹപ്പൂര്വ്വമുള്ള വിളി....
''ശരി...''
കണ്ണുകള്‍ തുടച്ച ആ ഫോട്ടോ നെഞ്ചോട് ചേര്‍ത്ത് പടികള്‍ ഇറങ്ങി.... പിന്നെ ഒന്നു പുറം തിരിഞ്ഞ് മൊത്തമായി നോക്കിയ ശേഷം
കണ്ണുകള്‍ ഇറുക്കിയടച്ച വണ്ടിയിലേയ്ക്ക്........
** മലക്കുല് മൗത്ത്..... (മരണത്തിന്റെ മാലാഖ)
ചിത്രം:Niagara Art Collection
-o-
09 March 2010
സിനിമയ്ക്ക് വേണ്ടി
പ്രേമിച്ച പെണ്ണിനെ കല്ല്യാണം കഴിച്ച് അവളുടെ കയ്യും പിടിച്ച് സ്വന്തം കുടുമ്പത്തിലേയ്ക്ക് ചെല്ലുന്നതിനേക്കാള്‍ വലിയ ആപത്താണു ഒരു സിനിമകണ്ടതിനു ശേഷം എന്റെ വീട്ടിലേയ്ക്ക് എത്തിപ്പെടുകായെന്നുള്ളത്...
സിനിമയ്ക്കു വേണ്ടി അത്രയ്ക്കും കഷ്ടപ്പാടും ത്യാഗവും സഹിച്ച ഒരു സത്യനും സത്യനന്തിക്കാടുമുണ്ടാകില്ല...
പാതിരായ്ക്ക് മുണ്ടുരിഞ്ഞ് വീട്ടിനകത്തെ കോണിപ്പടിയില്‍ കൈകള്‍ കെട്ടി നഗ്നനാക്കിയിട്ടായിരുന്നു, ഉമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ ചൂല് ചൂരലാക്കി തമര്‍ത്തി*യിരുന്നത്.
കൂട്ടിനു ഏട്ടന് എപ്പോഴുമുണ്ടാകും...നാലുകൈകള്‍ ഒന്നിച്ച് കെട്ടിയാലെ ബാപ്പ ഫോമിലെത്തൂ...
പുറത്തേയ്ക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചിട്ടാണു ഞങ്ങളെ നഗ്നനിര്ത്തം ചെയ്യിച്ചിരുന്നത്...ഒരു ലാത്തിയുടെ വണ്ണത്തിലുള്ള ഈര്ക്കിലികള് ഒന്നിച്ചെടൂത്താലെ ബാപ്പയ്ക്ക് വടിയുടെ എഫ്ഫക്റ്റ് കിട്ടൂ...അടി എന്റെ മധ്യസ്ഥാനത്തേയ്ക്കെത്തുമ്പോഴേയ്ക്കും കരച്ചിലിന്റെ ഹിന്ദുസ്ഥാനി രാഗം ഉച്ചസ്ഥാനിയിലെത്തും.
എന്റെ കരച്ചില് ആഗോളടിസ്ഥാനത്തില്‍ മുഴങ്ങുമ്പോള്‍ അടിയുടെ വേഗതയേറും..
എന്റെ അലര്‍ച്ച തികച്ചും ബോധപ്പൂര്വ്വമായിരുന്നു... വടക്കെ വീട്ടിലെ കുഞ്ഞോന് മൂത്താപ്പയുടെ വളരെ സെന്സിറ്റീവിറ്റിയുള്ള കാതുകളില്‍ എത്തിക്കുക...എന്ന വളരെ പ്രയാസകരമായ ശ്രമം...
'' ഹള്ളോ.... എന്നെ അടിച്ചു കൊല്ലുന്നേ!!'' എന്ന അത്യുച്ചത്തിലുള്ള ഒരു അലറല്‍...അപ്പോഴേയ്ക്കും ബാപ്പയുടെ ഒടുക്കത്തെ അടി തുടങ്ങിയിട്ടുണ്ടാകും!!
പിന്നെ വാ പൊത്തിപ്പിടിച്ചിട്ടുള്ള നഗ്നനൃത്തം....
പെട്ടെന്നെന്തൊ അലര്‍ച്ച !!...
എന്നെ കൊല്ലുന്നേയെന്ന്.!!.
പിന്നെ നിശ്ശമ്പ്ദം...
.
മൂത്താപ്പയ്ക്ക് സംശയം..."" ഹെന്താ ഹെന്താ കേട്ടത്..??!!"
''ം ന്ഹഗാ... അത് സൈതുക്കാഹ അവുരെ തമര്ത്തണതാ...ഇങ്ങ കെടന്നൊ!!''
മൂത്തുമ്മായ്ക്ക് ഞങ്ങളെ തല്ലുന്നത് കാണാന്‍ വല്യ ഇഷ്ടമാ...
ഒരാള്‍ മറ്റേയാളെ അടിച്ചിട്ടോടി ഒളിക്കുന്നത് അവരുടെ ഇരുട്ടുള്ള മണ്ടാത്താണ്*..!!
അവിടെ കട്ടിലിന്നടിയില്‍ അടുക്കിവെച്ചിട്ടുള്ള സകലമാന പിഞ്ഞാണങ്ങളും തച്ചുടച്ചിട്ടേ ഞങ്ങള്‍ വിജയം പ്രഖ്യാപിക്കൂ.... അതില്‍ മൂത്തുമ്മയുടെ ഒരുപാടു പരാതികള്‍ കെട്ടിക്കിടക്കുകയാണു...
തെക്കെ വാതിലിനു തുടര്‍ച്ചയായി മുട്ടുമ്പോള്‍ ഉമ്മാ ബാപ്പയെ നോക്കും.... 'തുറക്കണ്ട'- എന്ന് ബാപ്പയുടെ ആക്രോശം...
''മറിയോണ്ടീ*... ഡോ മറിയോണ്ടീ....!!''
പുറത്തുള്ള വിളി ഉമ്മായ്ക്ക് ബഹുമാനപ്പെട്ട ആളിന്റേയായതിനാല്,... ബാപ്പയ്ക്ക് സമപ്രായക്കാരനായതിനാല്, പിന്നെ വാതില്‍ തുറക്കലായി ..അതോടെ കെട്ട് അഴിയലായി....
പിന്നെ കിടന്നുറങ്ങാന്‍ ഭയങ്കര സന്തോഷമാ....!!
ആരേയും പേടിക്കേണ്ടല്ലൊ....!!
പക്ഷെ ഉറങ്ങി എഴുന്നേറ്റ് മദ്രസ്സയില്‍ എത്തുന്നതു വരേയുള്ളു ആ സമാധാനവും സന്തോഷവും...
വല്യാമൊയില്യാര്* അടിയുടെ ഉസ്താദാ...
സിനിമകണ്ടോരെ വിളിച്ച് മേശപ്പുറത്ത് കൈവെപ്പിച്ച് (ചോദിക്കും ഏതു കൈയാ വെക്കാനിഷ്ടമെന്ന്.... !!)പിന്നെ പുറം കൈക്ക് മരസ്കെയില്‍ തിരിച്ചു പിടിച്ചിട്ട് എണ്ണാന്‍ തുടങ്ങും...തികച്ചും ശരീഅത്ത് നിയമാനുസൃതമുള്ള കണക്കുകള്‍ നാല്പതടി...
കയ്യില്‍ കാശുണ്ടെങ്കില്‍ അടിയുടെ എണ്ണം കുറയും... സിനിമ കാശില്ലെങ്കിലും കാണാന്‍ കഴിയുമായിരുന്നു...
സെയ്തെളാപ്പ...എന്റെ ബന്ധുവാണു... തിയ്യേര്റ്റര് കാര്‍ക്ക് ശിങ്കിടികളായി ടിക്കറ്റ് വില്‍ക്കാനും ടിക്കറ്റ് മുറിക്കാനും നാട്ടുകാരില്‍ കുറേ ആളുകള്‍ കൂടിയിട്ടുണ്ട്... അവരിലൊരാളാണു സെയ്തെളാപ്പ!
വെള്ളിയാഴ്ച്ചയൊന്നും മൂപ്പര് മൈന്റ് ചെയ്യില്ല... അന്ന് വലിയ തിരക്കായിരിക്കും.. സിനിമ മാറുന്ന ദിവസമല്ലേ..!! ബാപ്പ പലവട്ടം മൂപ്പരോടു പറഞ്ഞിട്ടുണ്ട്... എന്നെ ചീത്തയാക്കുന്നത് മൂപ്പരാണെന്ന്...
പക്ഷെ എന്റെ വിഷമിച്ചുകൊണ്ടുള്ള നിര്‍ത്തം പുള്ളിയിലെ സിനിമാ പ്രേമിയെ വ്യസനത്തിലാക്കും....അങ്ങനെ കാശില്ലാതെ സിനിമ കണാമായിരുന്നുവെങ്കിലും മദ്രസ്സയിലെ അടിയൊഴിവാക്കാന്‍ കശു അത്യാവശ്യമായിരുന്നു... അതിന്ന് വേണ്ടി മോഷ്ടിക്കാന്‍ പൊലും തുനിഞ്ഞിട്ടുണ്ട്..
സിനിമ ഹാളിനത്തു പോലും സി ഐ ഡി മാരുണ്ട് ഉസ്റ്റ്താദിന്നു... അവര്‍ സാക്ഷികളല്ല ..സിനിമ കണ്ടവരാണെന്ന് പറഞ്ഞാല്‍ ആരോക്കെ അകത്തുണ്ടെന്ന് നോക്കാന്‍ കയറിയതാണെന്ന് നുണ പറഞ്ഞ് രക്ഷപെടും...
എന്തൊരു കഷ്ടപ്പെട്ട കാലം...!!
അങ്ങനെ കൈക്കൂലി എന്തെന്ന് അറിയുന്നതിന്നു മുന്‍പേ കൈക്കൂലി കൊടുത്ത് വളര്‍ന്നവനാണു ഞാന്‍!!
>>>>>>>>>>>>>>>>>>>>>>>>>>>>>>
* തകര്‍ത്തിരുന്നത്
മറയുടെ അകം മണ്ടായം.. ഓലവീടുകളിലെ ബെഡ് റൂം
മറിയോണ്ടി - മറിയുമ്മക്കുട്ടി
വലിയ മുഹമ്മദ് മുസ്ല്യാര്‍
02 August 2009
ശിഹാബ് തങ്ങള്‍.... കാതില്‍ ചൊല്ലിയ സ്നേഹ മന്ത്രം
ശിഹാബ് തങ്ങള്‍....
അസുഖമായി വിഷമത്തില്‍ കിടക്കുന്ന എന്റെ സഹധര്‍മ്മണി നാട്ടില്‍ നിന്ന് വിളിക്കുന്നത് കണ്ടപ്പോള്‍ പതിവില്‍ കൂടുതല്‍ ആകാംക്ഷ... മൂന്നാലു വട്ടം അങ്ങോട്ടൊമിങ്ങോട്ടും വിളിച്ചതാണു. ഏറ്റവുമൊടുവിലെ കോള്‍ കഴിഞ്ഞിട്ട് അല്പമേ ആയുള്ളു.ശിഹാബ് തങ്ങളുടെ മരണം അവള് അറിയ്ക്കുമ്പോള് ഒരു ഞെട്ടലോടെയാണത് ശ്രവിച്ചത്...എന്നാണു ആ പേര് ആദ്യം കേട്ടതെന്നോര്‍മ്മയില്ല.താനൂര്‍ ഹോസ്റ്റലില്‍ ചേര്‍ന്ന് പഠിക്കുന്ന കാലത്ത് കടലില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളി യുവാവിന്റെ മൃതശരീരം തേടി അലഞ്ഞ നാട്ടുകാരില്‍ ചിലര്‍ തങ്ങളുടെ അടുത്തേയ്ക്കോടി...മൂന്നു ദിവസം കഴിഞ്ഞാല്‍ അവിടെ തന്നെ നോക്കിയാല്‍ മതിയെന്ന് പറഞ്ഞുവത്രെ.താനൂരിന്റെ സമീപത്ത് രണ്ട് അഴിമുഖങ്ങളുണ്ട്.സാധാരണ ഗതിയില്‍ ഒഴുക്കില്‍ പെട്ട് അടിഞ്ഞു കൂടുന്നത് പൊന്നാനി, താനൂര്‍, ചാലിയം ഭാഗങ്ങളിലാണു....പറഞ്ഞത് പോലെ സംഭവിച്ചപ്പോള്‍ ശിഹാബ് തങ്ങള്‍ മനസ്സില്‍ അഭൗതികമായ കാര്യങ്ങള്‍ അറിയുന്ന മഹാഞ്ജാനിയായി മാറുകയായിരുന്നു....പിന്നെ ഓരോ പ്രഭാതവും ശിഹാബ് തങ്ങളില്ലാത്ത പത്രങ്ങള്‍ കാണാറില്ലെന്ന രീതിയിലെത്തി.പലപൊതുയോഗങ്ങളിലും ആ രണ്ട് മിനിറ്റ് ഉത്ബോധനം കേള്‍ക്കാന്‍ ഓടിയെത്തിയ കാലം.ഒരിക്കല്‍ നാട്ടില്‍ പള്ളിയുടെ ഖാളി പദവി ഏറ്റെടുക്കാന്‍ (പള്ളിയുടെ പരിധിയില്‍ പെട്ടവരുടെ സകല പ്രശ്നാങ്ങള്ക്കും വിധി പറയാന്‍ അധികാരമുള്ള സ്ഥാനമാണിത്)എന്റെ നാട്ടില്‍ വന്നപ്പോഴാണടുത്തു വെച്ച് കണ്ടത്.അന്ന് എനിക്കനുഭവപ്പെട്ട ആ വികാരം അതാലോചിക്കുമ്പോള്‍ ഇന്നുമുണ്ടാകുന്നു.ആയിരക്കണക്കിനു ജനങ്ങള്‍ (ശിഹാബ് തങ്ങള്‍ വരുന്നെന്നറിഞ്ഞാല്‍ നാട്ടുകാര്‍ മാത്രമല്ല അയല്‍ക്കാര്‍ കൂടി അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒത്തുകൂടാറുള്ളത് ആരും മൈക്ക് കെട്ടി അനൗണ്‍സ് ചെയ്തിട്ടറിഞ്ഞു വന്നിട്ടായിരുന്നില്ല.നട്ടിലെ മരപ്പാലത്തിന്റെ (തെങ്ങ് തടിയുടെ വണ്ണത്തില്‍ രണ്ട് മരങ്ങള്‍ കൂട്ടിക്കെട്ടിയാണാ പാലം) അടുത്തെത്തിയപ്പോഴാണ കാഴച്ച ഞാന്‍ കണ്ടത്.ശിഹാബ് തങ്ങള്‍ മുന്‍പിലും എന്റെ പിതാവടക്കമുള്ള പള്ളിക്കമ്മടിക്കാരും സമസ്ത കേരള സുന്നത്ത് ജമാഅത്ത് നേതാക്കളും നാട്ടുകാരുമെല്ലാം...പുറകിലുമായി എന്റെ നേര്‍ക്ക് നടന്നു വരികയാണു. ഞാന്‍ മാത്രമെയുള്ളു....എതിര്‍ഭാഗത്ത്....തിരിഞ്ഞ് ഓടാനും ഒളിക്കാനും പറ്റിയ സമയവുമില്ല....സ്ഥാലവുമില്ല... എല്ലാഅവരും എന്നെ മാത്രം നോക്കുന്നു...!!എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നുപോയി.അപ്പോള്‍ ഞാന്‍ എന്റെ പിതാവിനെ നോക്കി. സ്വീകരണ സമയത്ത് എത്താത്തില്‍ ദേഷ്യമായിരിക്കുമൊ ആ മുഖത്ത് ?അപ്പോള്‍ പള്ളിയില്‍ ബാങ്ക് വിളിക്കുകയും മറ്റൊമൊക്കെ ചെയ്ത് സജീവമായിരുന്ന മാമാലിക്ക എന്തോക്കെയോ ആംഗ്യം കാണിച്ചു തന്നു.... എനിക്കൊന്നും മനസ്സിലായില്ല.അവര്‍ അടുത്തെത്തിക്കഴിഞ്ഞു. ഞാന്‍ പെട്ടെന്നു പാലം കടന്നു ഓടിച്ചെന്നു കിതച്ചു കൊണ്ട് തങ്ങളുടെ മുന്പില് ചെന്നു നിന്നു. ''അസ്സലാമു അലൈക്കും''ഉടനെ തന്റെ ജനകോടികള്‍ പിടിച്ചുമ്മവെച്ച് പൊട്ടിക്കരയുന്ന ആ വിശുദ്ധ കരം എന്റെ നേര്‍ക്ക് നീട്ടി ''അലൈക്കുംസലാം''..ഒരു സാമ്രാജം എനിക്ക് പതിച്ച് കിട്ടിയ ആഹ്ളാമായിരുന്നു അപ്പോള്‍....എന്താ പേര്ഖാസിം.... മുഹമ്മദ് ഖാസിം....നന്നായി പഠിക്കണം....ആ ഒഴുക്കില്‍ ചേര്‍ന്ന് പിന്നീട് തിരിഞ്ഞു നടക്കുബോള്‍ പള്ളി വരെ തങ്ങള്‍ക്കൊപ്പം നടക്കുമ്പോള്‍.... ഞാന്‍ അനുഭവിച്ച വികാരം വിവരണാതീതമാണു...പിന്നെ രണ്ടു മൂന്നു പ്രാവശ്യം....അതില്‍ ജീവിതത്തിന്റെ ഭാഗമായ ഒരു കൂടിച്ചേരല്‍...എന്റെ വിവാഹത്തിനു കാര്‍മ്മികത്വം വഹിക്കാന്‍ അദ്ദേഹം വന്നത് മഹാ ഭാഗ്യമായിട്ടാണു ഞങ്ങള്‍ കരുതുന്നത്...നിക്കാഹ് സമയത്ത് എന്റെ മുഖത്ത് വാത്സല്യം പൂര്‍വ്വം ഏറെ നേരം നോക്കിയിരിക്കുന്ന തങ്ങള്‍....ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കേണ്ട ആ മുഹൂര്‍ത്തത്തില്‍ ഞാന്‍ പേടിച്ച് പൂച്ചയെ പോലെയാണു നിക്കാഹിന്നിരുന്നത്.എനിക്കറിയാം തങ്ങള്‍ ഉച്ചത്തില്‍ ശബ്ദിക്കാത്തൊരാളാണെന്നു...നിക്കാഹിനു ചൊല്ലിത്തരേണ്ട വാക്കുകള്‍ കേട്ട് അത്പോലെ മൊഴിയേണ്ടുന്നതിനു ....അതു കേള്‍ക്കാതെ എങ്ങാനും തെറ്റു വന്നാള്??!!എന്റെ ഭയപ്പാട് അന്നത്തെ വീഡിയോയിലും ഫോട്ടോയിലും വ്യ്ക്തമായിട്ടുണ്ട്.കഴിഞ്ഞ 28 നു എന്റെ വിഹാവാര്ഷിക ദിനമായിരുന്നു.നാട്ടിലെത്തിയാല്‍ കുട്ടികളുമൊത്ത് പാണക്കാടേയ്ക്ക് പോകാന്‍ കരുതിയിരുന്നതായിരുന്നു.... എന്റെ ഭാര്യ വിഷമത്തോടെ പറഞ്ഞു....എനിക്ക് നഷ്ടമെട്ടത് ആരാണെന്ന് ഇനിയും നിര്‍വചിക്കാനാവാത്ത വ്യക്തിത്വത്തിന്നുടമയാണു എന്റെ തങ്ങളുപ്പാപ്പ.
അസുഖമായി വിഷമത്തില്‍ കിടക്കുന്ന എന്റെ സഹധര്‍മ്മണി നാട്ടില്‍ നിന്ന് വിളിക്കുന്നത് കണ്ടപ്പോള്‍ പതിവില്‍ കൂടുതല്‍ ആകാംക്ഷ... മൂന്നാലു വട്ടം അങ്ങോട്ടൊമിങ്ങോട്ടും വിളിച്ചതാണു. ഏറ്റവുമൊടുവിലെ കോള്‍ കഴിഞ്ഞിട്ട് അല്പമേ ആയുള്ളു.ശിഹാബ് തങ്ങളുടെ മരണം അവള് അറിയ്ക്കുമ്പോള് ഒരു ഞെട്ടലോടെയാണത് ശ്രവിച്ചത്...എന്നാണു ആ പേര് ആദ്യം കേട്ടതെന്നോര്‍മ്മയില്ല.താനൂര്‍ ഹോസ്റ്റലില്‍ ചേര്‍ന്ന് പഠിക്കുന്ന കാലത്ത് കടലില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളി യുവാവിന്റെ മൃതശരീരം തേടി അലഞ്ഞ നാട്ടുകാരില്‍ ചിലര്‍ തങ്ങളുടെ അടുത്തേയ്ക്കോടി...മൂന്നു ദിവസം കഴിഞ്ഞാല്‍ അവിടെ തന്നെ നോക്കിയാല്‍ മതിയെന്ന് പറഞ്ഞുവത്രെ.താനൂരിന്റെ സമീപത്ത് രണ്ട് അഴിമുഖങ്ങളുണ്ട്.സാധാരണ ഗതിയില്‍ ഒഴുക്കില്‍ പെട്ട് അടിഞ്ഞു കൂടുന്നത് പൊന്നാനി, താനൂര്‍, ചാലിയം ഭാഗങ്ങളിലാണു....പറഞ്ഞത് പോലെ സംഭവിച്ചപ്പോള്‍ ശിഹാബ് തങ്ങള്‍ മനസ്സില്‍ അഭൗതികമായ കാര്യങ്ങള്‍ അറിയുന്ന മഹാഞ്ജാനിയായി മാറുകയായിരുന്നു....പിന്നെ ഓരോ പ്രഭാതവും ശിഹാബ് തങ്ങളില്ലാത്ത പത്രങ്ങള്‍ കാണാറില്ലെന്ന രീതിയിലെത്തി.പലപൊതുയോഗങ്ങളിലും ആ രണ്ട് മിനിറ്റ് ഉത്ബോധനം കേള്‍ക്കാന്‍ ഓടിയെത്തിയ കാലം.ഒരിക്കല്‍ നാട്ടില്‍ പള്ളിയുടെ ഖാളി പദവി ഏറ്റെടുക്കാന്‍ (പള്ളിയുടെ പരിധിയില്‍ പെട്ടവരുടെ സകല പ്രശ്നാങ്ങള്ക്കും വിധി പറയാന്‍ അധികാരമുള്ള സ്ഥാനമാണിത്)എന്റെ നാട്ടില്‍ വന്നപ്പോഴാണടുത്തു വെച്ച് കണ്ടത്.അന്ന് എനിക്കനുഭവപ്പെട്ട ആ വികാരം അതാലോചിക്കുമ്പോള്‍ ഇന്നുമുണ്ടാകുന്നു.ആയിരക്കണക്കിനു ജനങ്ങള്‍ (ശിഹാബ് തങ്ങള്‍ വരുന്നെന്നറിഞ്ഞാല്‍ നാട്ടുകാര്‍ മാത്രമല്ല അയല്‍ക്കാര്‍ കൂടി അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒത്തുകൂടാറുള്ളത് ആരും മൈക്ക് കെട്ടി അനൗണ്‍സ് ചെയ്തിട്ടറിഞ്ഞു വന്നിട്ടായിരുന്നില്ല.നട്ടിലെ മരപ്പാലത്തിന്റെ (തെങ്ങ് തടിയുടെ വണ്ണത്തില്‍ രണ്ട് മരങ്ങള്‍ കൂട്ടിക്കെട്ടിയാണാ പാലം) അടുത്തെത്തിയപ്പോഴാണ കാഴച്ച ഞാന്‍ കണ്ടത്.ശിഹാബ് തങ്ങള്‍ മുന്‍പിലും എന്റെ പിതാവടക്കമുള്ള പള്ളിക്കമ്മടിക്കാരും സമസ്ത കേരള സുന്നത്ത് ജമാഅത്ത് നേതാക്കളും നാട്ടുകാരുമെല്ലാം...പുറകിലുമായി എന്റെ നേര്‍ക്ക് നടന്നു വരികയാണു. ഞാന്‍ മാത്രമെയുള്ളു....എതിര്‍ഭാഗത്ത്....തിരിഞ്ഞ് ഓടാനും ഒളിക്കാനും പറ്റിയ സമയവുമില്ല....സ്ഥാലവുമില്ല... എല്ലാഅവരും എന്നെ മാത്രം നോക്കുന്നു...!!എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നുപോയി.അപ്പോള്‍ ഞാന്‍ എന്റെ പിതാവിനെ നോക്കി. സ്വീകരണ സമയത്ത് എത്താത്തില്‍ ദേഷ്യമായിരിക്കുമൊ ആ മുഖത്ത് ?അപ്പോള്‍ പള്ളിയില്‍ ബാങ്ക് വിളിക്കുകയും മറ്റൊമൊക്കെ ചെയ്ത് സജീവമായിരുന്ന മാമാലിക്ക എന്തോക്കെയോ ആംഗ്യം കാണിച്ചു തന്നു.... എനിക്കൊന്നും മനസ്സിലായില്ല.അവര്‍ അടുത്തെത്തിക്കഴിഞ്ഞു. ഞാന്‍ പെട്ടെന്നു പാലം കടന്നു ഓടിച്ചെന്നു കിതച്ചു കൊണ്ട് തങ്ങളുടെ മുന്പില് ചെന്നു നിന്നു. ''അസ്സലാമു അലൈക്കും''ഉടനെ തന്റെ ജനകോടികള്‍ പിടിച്ചുമ്മവെച്ച് പൊട്ടിക്കരയുന്ന ആ വിശുദ്ധ കരം എന്റെ നേര്‍ക്ക് നീട്ടി ''അലൈക്കുംസലാം''..ഒരു സാമ്രാജം എനിക്ക് പതിച്ച് കിട്ടിയ ആഹ്ളാമായിരുന്നു അപ്പോള്‍....എന്താ പേര്ഖാസിം.... മുഹമ്മദ് ഖാസിം....നന്നായി പഠിക്കണം....ആ ഒഴുക്കില്‍ ചേര്‍ന്ന് പിന്നീട് തിരിഞ്ഞു നടക്കുബോള്‍ പള്ളി വരെ തങ്ങള്‍ക്കൊപ്പം നടക്കുമ്പോള്‍.... ഞാന്‍ അനുഭവിച്ച വികാരം വിവരണാതീതമാണു...പിന്നെ രണ്ടു മൂന്നു പ്രാവശ്യം....അതില്‍ ജീവിതത്തിന്റെ ഭാഗമായ ഒരു കൂടിച്ചേരല്‍...എന്റെ വിവാഹത്തിനു കാര്‍മ്മികത്വം വഹിക്കാന്‍ അദ്ദേഹം വന്നത് മഹാ ഭാഗ്യമായിട്ടാണു ഞങ്ങള്‍ കരുതുന്നത്...നിക്കാഹ് സമയത്ത് എന്റെ മുഖത്ത് വാത്സല്യം പൂര്‍വ്വം ഏറെ നേരം നോക്കിയിരിക്കുന്ന തങ്ങള്‍....ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കേണ്ട ആ മുഹൂര്‍ത്തത്തില്‍ ഞാന്‍ പേടിച്ച് പൂച്ചയെ പോലെയാണു നിക്കാഹിന്നിരുന്നത്.എനിക്കറിയാം തങ്ങള്‍ ഉച്ചത്തില്‍ ശബ്ദിക്കാത്തൊരാളാണെന്നു...നിക്കാഹിനു ചൊല്ലിത്തരേണ്ട വാക്കുകള്‍ കേട്ട് അത്പോലെ മൊഴിയേണ്ടുന്നതിനു ....അതു കേള്‍ക്കാതെ എങ്ങാനും തെറ്റു വന്നാള്??!!എന്റെ ഭയപ്പാട് അന്നത്തെ വീഡിയോയിലും ഫോട്ടോയിലും വ്യ്ക്തമായിട്ടുണ്ട്.കഴിഞ്ഞ 28 നു എന്റെ വിഹാവാര്ഷിക ദിനമായിരുന്നു.നാട്ടിലെത്തിയാല്‍ കുട്ടികളുമൊത്ത് പാണക്കാടേയ്ക്ക് പോകാന്‍ കരുതിയിരുന്നതായിരുന്നു.... എന്റെ ഭാര്യ വിഷമത്തോടെ പറഞ്ഞു....എനിക്ക് നഷ്ടമെട്ടത് ആരാണെന്ന് ഇനിയും നിര്‍വചിക്കാനാവാത്ത വ്യക്തിത്വത്തിന്നുടമയാണു എന്റെ തങ്ങളുപ്പാപ്പ.
28 June 2009
നിരക്ഷരന്
കട്ടിലിലിനിന്ന് കുഴിയിലേയ്ക്ക് കാലുകള്‍ നീട്ടുമ്പോള്‍ കൈവെള്ളയിലേയ്ക്ക് നോക്കരുത്.
വരകളില്‍ തെളിയാത്ത വാക്കുകള്‍ തെരയരുത്.
രേഖകള്‍ തായ് വേരായാഴത്തില് പതിഞ്ഞിരിക്കുന്നു.
ഹൃദയത്തെ വിരിഞ്ഞെടുത്ത രക്തം തലയില്‍ വരയ്ക്കുന്ന വരകള്‍...
തലവരയുടെ തനിപകര്പ്പാണൊ
കൈകളിലെ രേഖകള്‍..?!
കയ്യിലെഴുതിയതപൂര്ണ്ണം;
അതിലറിയാത്ത വാക്കുകള്ക്കായടിക്കുറിപ്പോ കാല് വരകള്‍..?!
കുഴിയില്‍ വെക്കാന്‍ നേരം കുറവനെ വിളിക്കരുതാരും
കുഴലൂതാന്‍ കൂടിയവര്‍ കുറവന്റെ കുറവുനികത്തും
ജാതകം പാതകമാക്കാന്
വേദം പതക്കമാക്കിയവരൊത്തു കൂടും
പിന്നെയാണു വിധി...
വിധിയെ പഴിക്കുക..
പതിയെ മയങ്ങുക
മഹാസമാധിയായൊരുനാളില് ഉയിര്ത്തെഴുന്നേല്ക്കുവാന്..
വരകളില്‍ തെളിയാത്ത വാക്കുകള്‍ തെരയരുത്.
രേഖകള്‍ തായ് വേരായാഴത്തില് പതിഞ്ഞിരിക്കുന്നു.
ഹൃദയത്തെ വിരിഞ്ഞെടുത്ത രക്തം തലയില്‍ വരയ്ക്കുന്ന വരകള്‍...
തലവരയുടെ തനിപകര്പ്പാണൊ
കൈകളിലെ രേഖകള്‍..?!
കയ്യിലെഴുതിയതപൂര്ണ്ണം;
അതിലറിയാത്ത വാക്കുകള്ക്കായടിക്കുറിപ്പോ കാല് വരകള്‍..?!
കുഴിയില്‍ വെക്കാന്‍ നേരം കുറവനെ വിളിക്കരുതാരും
കുഴലൂതാന്‍ കൂടിയവര്‍ കുറവന്റെ കുറവുനികത്തും
ജാതകം പാതകമാക്കാന്
വേദം പതക്കമാക്കിയവരൊത്തു കൂടും
പിന്നെയാണു വിധി...
വിധിയെ പഴിക്കുക..
പതിയെ മയങ്ങുക
മഹാസമാധിയായൊരുനാളില് ഉയിര്ത്തെഴുന്നേല്ക്കുവാന്..
26 June 2009
അന്ത്യാഭിലാഷം
ഒടുക്കം.... ഒന്നുമല്ലാതായ് മാറാം...
എങ്കിലും ,
ആകാശക്കൂടാരത്തിലൊരു കോണില്‍
നിനക്കായ് കാത്തുവച്ചൊരാ താരകം നിന്നെ നോക്കിക്കരയും...
ഉഷസ്സും ആമ്പലും പൊയ്കയും
കാല്ക്കല് സമര്‍പ്പിച്ച്
ഞാനൊടുങ്ങുമ്പോള്
ഒരിക്കലും തുറക്കാത്താമിഴിയനക്കം മാത്രം മതിയായിരുന്നെനിക്ക്..
25 June 2009
മുരീദും കോളാമ്പിയും

തുപ്പരുതേ...തുപ്പിക്കളയരുതേ....
മുരീദ്* ദീനനായപേക്ഷിച്ചു....
സൂഫിയ്ക്ക് തൃപ്തി വന്നു...
മുരീദ് വാ തുറന്നു....
സൂഫി തുപ്പി, കോളാമ്പിയിലെന്നപോല്
സുകൃതം സുകൃതമെന്നെന്നാര്ത്തു മുരീദ്.
ബാക്കിയുള്ളോര് മുഖാമുഖം നോക്കി...
സൂഫി അതു കണ്ടു....
ആ മുരീദ് മുഖ്യനായി....
പിന്നീട്സൂഫി ലോഹക്കോളാമ്പി കണ്ടിട്ടില്ല.
---------------------------------------------------------------------------
*മുരീദ്- ശിഷ്യന്, അനുയായി.
*മുരീദ്- ശിഷ്യന്, അനുയായി.
Subscribe to:
Posts (Atom)